ജൂൺ 28,29 തീയതികളിൽ Cologne-Mülheim ലുള്ള Liebfrauen ദേവാലയത്തിൽ വച്ച് ഇന്ത്യൻ സമൂഹം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ തോമാസ്ലീഹായുടെയും തിരുന്നാൾ സംയുക്തമായി ആഘോഷിക്കുന്നു .

സ്നേഹമുള്ളവരെ,
പരിശുദ്ധ അമ്മയുടെ തിരുന്നാളും, ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാളും ജൂൺ 29 ന് നാം സമുചിതമായിട്ടു ആഘോഷിക്കുന്നു. മാർത്തോമാശ്ലീഹാ പകർന്നു തന്ന ക്രൈസ്തവ വിശ്വാസദീപം പരമ്പരാഗതമായി നമ്മുടെ പൂർവ്വികരിൽ നിന്ന് നമുക്ക് ലഭിച്ചു. ഈ വിശ്വാസ ദീപം ഒരു കെടാവിളക്കായി കാക്കുന്നതിനൊപ്പം ഇന്നാൾ വരെ ലഭിച്ച അനുഗ്രഹങ്ങൾക്കായി നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം, നന്ദി പറയാം. നമ്മുടെ ജീവിത യാത്രയിൽ ബലവും പ്രതീക്ഷയുമായ ക്രൈസ്തവ വിശ്വാസത്തിലും, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന മാതൃ ഭക്തിയിലും നമുക്ക് വളരാം.

ഇന്ത്യൻ സമൂഹത്തിന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെയും, നമ്മുടെ വിശ്വാസത്തിന്റെ പിതാവായ മാർ തോമാസ്ലീഹായുടെയും തിരുന്നാളിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

P. Ignatious Chalissery CMI | Pinto & Leeba Chirayath (Presudenthi)
Seelsorger für die Inder, Syro-Malabar Ritus
Liebfrauen Kirche
Regenten Str. 4
51063 Köln

ജൂൺ 28 ശനിയാഴ്ച (28. Juni 2025 )
4 മണിക്ക് കൊടിയേറ്റം (16 :00 Uhr Kodiyettam )

തിരുന്നാൾ ദിനം (Pfarrfest am 29. Juni 2025)
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയിൽ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വവും ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്‌ സഹകാർമികത്വവും വഹിക്കും. തുടർന്ന് പ്രദക്ഷിണം , നേർച്ച, ഊണ്, സാംസ്‌കാരിക പരിപാടികൾ.

Die indische Gemeinde feiert gemeinsam am 28. und 29. Juni das Fest der Heiligen Mutter Gottes und des Apostels Thomas in der Liebfrauenkirche in Köln-Mülheim.

Liebe Freunde,
Am 29. Juni feiern wir das Fest der Heiligen Mutter Gottes und des Apostels von Indien, des Apostels Thomas. Traditionell haben wir das Licht des christlichen Glaubens empfangen, das uns der Apostel Thomas von unseren Vorfahren überliefert hat. Während wir dieses Licht des Glaubens brennen lassen, wollen wir Gott preisen und für die Segnungen danken, die wir bisher erhalten haben. Mögen wir im christlichen Glauben wachsen, der uns Kraft und Hoffnung auf unserem Lebensweg gibt, und in der mütterlichen Hingabe, die unseren Glauben stärkt.

Wir laden alle herzlich zum Fest der Heiligen Mutter Gottes, der Fürsprecherin der indischen Gemeinde, und des Apostels Thomas, des Vaters unseres Glaubens, ein.

P. Ignatious Chalissery, CMI | Pinto & Leeba Chirayath (Presudenti)
Seelsorger für die Inder, Syro-Malabar Ritus
Liebfrauenkirche
Regentenstraße 4
51063 Köln

Samstag, 28. Juni 2025
16:00 Uhr Kodiyettam

Pfarrfest am 29. Juni 2025
Großerzbischof Mar Raphael Thattil wird die Göttliche Liturgie leiten, Bischof Mar Stephen Chirapanath wird mitzelebrieren. Anschließend folgen eine Prozession, ein Segen, ein Essen und ein kulturelles Programm.